Followers

Wednesday, October 10, 2012

ആങ്ങള..


ആങ്ങള..

കുറേ  മുലകളും ചന്തികളും
  ആ  വഴി കടന്നു പോയി
ഒരു ഉത്തരാധുനിക
  കവിതയിലെന്ന പോലെ

പല  വേഗത്തില്‍
പല  താളത്തില്‍ 
ഒട്ടും   പരിചയമില്ല
എനിക്കൊന്നിനെയും

ചിലതെന്നെ  നോക്കി
ചുമ്മാ മുഖം വീര്‍പ്പിച്ചു,
ചിലത്  കൂര്‍പ്പിച്ചു,
ഞാനെല്ലവരെയും 
ആദരവോടെ നോക്കി
മനസ്സില്‍ ചിരിച്ചു

 ഇന്നും അനിയത്തി
ബസ്സീറങ്ങി വരാന്‍
സമയം ബാക്കിയുണ്ട്
  വല്ലാത്ത സ്ഥലമാ,
നിറയെ  പെങ്കോന്തന്മാരും.

അവളെ   സുരക്ഷിതയായി
വീട്ടില്‍ എത്തിക്കണം,
അതുവരെ  ഇവിടെ
കാത്തിരിക്കുക  തന്നെ.

4 comments:

  1. ഞാന്‍ കരുതി ഞാനാണ് ഏറ്റവും വലിയ ദുരാചാരി എന്ന്!! എന്റെ റബ്ബേ!!

    ReplyDelete
  2. ഹ ഹ ഹ നമ്മില്‍ എല്ലവരിലും ഇത്തരം ഒരാങ്ങളയില്ലേ..ഏറിയും കുറഞ്ഞും...

    ReplyDelete
  3. ഡബിള്‍ ലൈക്‌ .. സൂപ്പര്‍ ആയിട്ടുണ്ട്‌.. ഇങ്ങനൊരു ആങ്ങളയാണ് ഏറിയപങ്കും എന്ന് പറഞ്ഞാല്‍ തെറ്റാവില്ല.. (സദാചാരവാദികള്‍ കാണേണ്ട)

    ReplyDelete
  4. സന്തൊഷം സ്നേഹിതാ....

    ReplyDelete