ഹിമകണമല്ലിത് കാൺക
ചുട്ടുപൊള്ളുന്ന കണ്ണുനീരെന്നെത്ര
പേരലറിയാർത്ത് വിളിച്ചിട്ടും
ഇളകാത്ത നിർഗുണത്വമേ
വ്യാസ മൌന നിശ്ശബ്ദതേ,
അകർമണ്യതേ വാഴ്ക
വാഴ്വിലുയരുമഗ്നിയിൽ
വെന്തുരുകാതെയൊളിച്ചീടുക
വികസന വിടുവായിൻ
വളർച്ചാ നിരക്കിലഭിരമിച്ചീടുക
വിഷാദ രോഷ വിലാപങ്ങൾ
കേട്ടില്ലെന്നും നടിയ്ക്ക
വരുമൊരു പ്രധിഷേധ
പ്രളയമൊരിക്കലതിൽ
തകർന്നടിഞ്ഞീടാനായ്
ഒരുങ്ങീടുക മറക്കേണ്ട
ചുട്ടുപൊള്ളുന്ന കണ്ണുനീരെന്നെത്ര
പേരലറിയാർത്ത് വിളിച്ചിട്ടും
ഇളകാത്ത നിർഗുണത്വമേ
വ്യാസ മൌന നിശ്ശബ്ദതേ,
അകർമണ്യതേ വാഴ്ക
വാഴ്വിലുയരുമഗ്നിയിൽ
വെന്തുരുകാതെയൊളിച്ചീടുക
വികസന വിടുവായിൻ
വളർച്ചാ നിരക്കിലഭിരമിച്ചീടുക
വിഷാദ രോഷ വിലാപങ്ങൾ
കേട്ടില്ലെന്നും നടിയ്ക്ക
വരുമൊരു പ്രധിഷേധ
പ്രളയമൊരിക്കലതിൽ
തകർന്നടിഞ്ഞീടാനായ്
ഒരുങ്ങീടുക മറക്കേണ്ട