ഇഹലോക ജനനം
ചില നേരമ്പോക്കുകളുടെ
നൈമിഷികമായ വെറും
തുറിച്ച് നോക്കലുകള്‍ മാത്രം
മരണം ! ഭയക്കേണ്ട,
പവിത്രമാം ജീവന്റെ
അഭൌമമായ ഒരു തരം
അകാര്‍ബണിക രൂപം
നിങ്ങള്‍ക്ക്
ബോറടിക്കുന്നെങ്കില്‍ തത്ക്കാലം
തത്വ ചിന്തകള്‍ മാറ്റിവെയ്ക്കാം
ചില തമാശ പറഞ്ഞു ചിരിയ്ക്കാം
ചുമ്മാ കേട്ട് പൊട്ടിച്ചിരിയ്ക്കാം
വിശപ്പ്
അത് ഞാനറിഞ്ഞത്
നിങ്ങളറിയാത്തത്
നമ്മളിന്നോര്‍ക്കാത്തതും.
പട്ടിണി,
മലദൈവങ്ങളുടെ കണ്ണുനീര്‍
പുകയാത്ത അടുപ്പ്
ചിരുതയുടെ തേങ്ങല്‍
കര്‍ഷകന്റെ നീറല്‍
No comments:
Post a Comment