Followers

Saturday, September 22, 2012

അന്വേഷണം...

ആരും കാണാതെ 
തൊട്ടാവാടി പടര്‍പ്പുകളില്‍
കയറി  പൂ  പറിച്ചപ്പോളായിരിക്കും
പതുപതുത്ത   വിരലുകള്‍
ഇങ്ങനെ  കീറി മുറിഞ്ഞത്. 
വഴിയിലുള്ള കൂര്‍ത്ത് മൂര്‍ത്ത
  കല്ലുകളില്‍  തട്ടിയാവും 
ഇളം കാലുകളില്‍
  ചോരപ്പാടുകള്‍ വീണതും.
ദിവസവും    വഴിയില്‍  കാണുന്ന 
മഞ്ഞചേരയെ  കണ്ടാവും
നീ അലറി വിളിച്ചതും
എല്ലാം  ശരി  തന്നെ
എങ്കിലും ഒന്ന്  മാത്രം  പറയൂ
ഏത് വിഷ  സര്‍പ്പമാവും
നിന്നെയിങ്ങനെ   കൊത്തികീറി
എന്റെ  മുന്നില്‍ മരവിച്ച്
കിടത്തിയിരിക്കുന്നത്..

ജനം.

നീ ചിരിച്ചപ്പോള്‍
ഞങ്ങളും ചിരിച്ചു,
കൈ വീശിയപ്പോള്‍
ഞങ്ങളും കൈവീശി,
കൂടെ ഇറങ്ങി വന്ന്
ആനന്ദ നൃത്തമാടിയപ്പോള്‍
ഞങ്ങളും ആടി പാടി
അവസാനം ഇന്ന്
ഞങ്ങള്‍ കരഞ്ഞപ്പോള്‍?

നൂണ്‍ ഷോ...



ആഞ്ഞ് നടക്കുമ്പോളും
അവന്റെ മനസ്സ്
സിനിമാ കൊട്ടകയില്‍,
തുടങ്ങിക്കാണുമോ, ടിക്കറ്റ് കിട്ടുമോ,

ചിന്ത നടത്തത്തെ
ഓട്ടത്തിലേക്ക് നയിച്ചു
കാശ് മുതലാവാന്‍
രണ്ട് കുളി സീന്‍
ഒരു ബലാല്‍ സംഗം
രണ്ട് കിടപ്പറ.
മുത്തപ്പാ രക്ഷിക്കണേ

മൈതാനവും കുറുകെ കടന്ന്
റോഡിലൂടെ പിന്നെയും
അല്പം നടന്നാലും
പെട്ടന്നെത്തണം,

ഒരു ഞരക്കം , അല്ല,
കരിയിലകള്‍ക്കിടയില്‍ നിന്നും
എന്തോ ഒരനക്കം
വല്ല പാമ്പുമാവാം.

ഞരക്കം, പിന്നെ
ഒരു ചെറു രോദനമായപ്പോള്‍
അതുവരെ ആഞ്ഞു നടന്ന
കാലുകള്‍ പെട്ടന്നു നിന്നു

അതെ ഇതവള്‍ തന്നെ
തൂണിയില്‍ പൊതിഞ്ഞ്
പെറ്റമ്മയുടെ ദയയില്‍
ഭാവിയിലെ പീഡനത്തിനുള്ള
മഹാ ഉരുപ്പടി

പാതി തുറന്ന കണ്ണുകളില്‍
പുതു ലോകത്തേക്ക്
വന്ന അങ്കലാപ്പില്‍
അവനെ ഒരുനോട്ടം.

നഴ്സിന്റെ കൂര്‍ത്ത നോട്ടം
ഡോകടറുടെ ക്രിയാത്മകത
ഒരു കുഞ്ഞു തൊട്ടിലും
കുപ്പിപ്പാലും.

പോലീസിന്റെ ചട്ടപ്പടി
ചോദ്യം ചെയ്യല്‍,
കൂട്ടു പ്രതിയല്ലെന്ന
സംശയ നിവാരണം,

വീണ്ടും പുറത്തേക്ക്
ഓടുന്നതിനിടയിലും
ഇളം മേനിയില്‍
ഒരു തലൊടല്‍

വനിതാ വിമോചനക്കാരുടെ,
ജാഥയില്‍ റോഡ്
കുറുകെ കടക്കാനാവാത്ത
അവനും അസ്വസ്ഥത

എന്തല്ലാമോ സ്വാതന്ത്ര്യം
ഇനിയും വേണമത്രേ
ചുരുട്ടി പിടിച്ച കൈകളില്‍
മുദ്രാവാക്യങ്ങള്‍

ഇനിയും ഞങ്ങളെ
അടക്കി നിര്‍ത്തേണ്ടെന്ന
ആണുങ്ങളോടുള്ള
ശക്തമായ ഓര്‍മ്മപെടുത്തല്‍

കൊട്ടകയ്ക്ക് മുന്നില്‍
പടം തീര്‍ന്ന്
തിരികെ പൊകുന്നവരുടെ
മുഖത്തെ സംതൃപ്തി

പടം കണ്ടില്ലെങ്കിലും
ഇച്ഛാഭംഗത്തിനിടയിലും
അവന്റെ മുഖത്തും ഉണ്ട്
എന്തോ ഒരു സംതൃപ്തി