ഇന്നെന്നെ നോക്കി
ദിനവും പരിഹസിക്കുന്നു
ഓണത്തിനും വിഷുവുവിന്നും
വിരുന്നുകാരായി മാത്രം വന്ന
പുട്ടും പഴവും പിന്നെ
പല തരം വിഭവങ്ങളും .
തൊണ്ടയിലെവിടെയോ
ഇന്നും കുരുങ്ങി കിടപ്പുണ്ട്
ഉണക്ക വറ്റും ഉപ്പും
പച്ച വെളിച്ചെണ്ണയില്‍
ചേര്‍ത്ത് കുഴച്ച ഒരുരുള
പതിവു ഗോഷ്ടികള്‍ക്കിടയിലും
കണ്ണടിയില് നോക്കി
ദിവസവും ഉറപ്പ് വരുത്താറുണ്ട്
കഴുത്തില്‍ മെല്ലെ തടവി
ആ ഓര്‍മ്മകള്‍
പ്രായം സമ്മാനിച്ച
അല്പം നരയും ചുളിവും
ഒര്‍മ്മകള്‍ക്കിനിയും
മങ്ങലേല്‍പ്പിച്ചിട്ടില്ല
ഇല്ല എനിയ്ക്ക് മാറ്റമൊന്നും
അധികം വന്നിട്ടില്ലാ
നോക്കൂ ഇപ്പോളും ഞാന്‍
വളരെ ചെറുപ്പം തന്നെ