ചെറുപ്പത്തിലവള്‍
വെള്ളത്തിലിട്ട
സോഡിയം പോലെ
തട്ടി പിടഞ്ഞ് കുടുകുടെ
ചിരിച്ച് ഓടി നടന്നിരുന്നത്രേ
നോക്കിനും വാക്കിനും
ആസിഡിന്റെ ശക്തി വന്നത്
പിന്നെയും കാലം കഴിഞ്
കെട്ട്യോന്‍ ചാവുകയും
പിള്ളാര്‍ വിശന്ന്
കരയുകയും ചെയ്തപ്പോളാണ്
അവളുടെ അരക്കെട്ടിന്റെ
അമോണിയുടെ ചെറുഗന്ധം
നാട്ടുകാരും അറിഞ്ഞത്
എന്‍ഡോ സള്‍ഫാന്‍
എന്ന വിളീപ്പേര്‍
അവളെയീപ്പോള്‍ അലട്ടാറില്ലാ
ഇപ്പോള്‍ അവളുടെ ഗന്ധം
ഹൈഡ്രജന്‍ സള്‍ഫൈഡ്
പോലെ ആണെന്നതും
അവള്‍ എന്നേ മറന്നിരിക്കുന്നു.
No comments:
Post a Comment