മാ നിഷാദ
കൊല്ലാന്‍ നിനക്കും
ചാവാന്‍ ഞങ്ങള്‍ക്കുമുള്ള
കാരണങ്ങള്‍ അനവധിയാവാം
എങ്കിലും ഒന്നോര്‍ക്കുക
ഒരു വീട്ടില്‍ ഒരമ്മ
പെറ്റവരെ പോലെ
കഴിഞ്ഞൊരു കാലം
നമുക്കുമുണ്ടായിരുന്നു
കാലമെന്ന ചാക്രികതയില്‍
തിരിച്ചും മറിച്ചും
വരാവുന്നൊരു വിളയാട്ടം
മാത്രമാണു നീയിപ്പോള്‍
ധാര്‍ഷ്ട്യ വിത്തുകളായി
അഹങ്കാരത്തോടെ
കൊണ്ട് നടക്കുന്നതും
നോക്കൂ നമ്മുടെ
കുഞ്ഞുങ്ങള്‍ക്കൊന്നുമറിയില്ലാ
ഒന്നും, നിഷ്കളങ്കരാണവര്‍,
ചതിയുടെ ദുരയുടെ
ചോരയുടെ മണം
അവരെ അറിയിക്കരുത്
കൊല്ലാന്‍ നിനക്കും
ചാവാന്‍ ഞങ്ങള്‍ക്കുമുള്ള
കാരണങ്ങള്‍ അനവധിയാവാം
എങ്കിലും ഒന്നോര്‍ക്കുക
ഒരു വീട്ടില്‍ ഒരമ്മ
പെറ്റവരെ പോലെ
കഴിഞ്ഞൊരു കാലം
നമുക്കുമുണ്ടായിരുന്നു
കാലമെന്ന ചാക്രികതയില്‍
തിരിച്ചും മറിച്ചും
വരാവുന്നൊരു വിളയാട്ടം
മാത്രമാണു നീയിപ്പോള്‍
ധാര്‍ഷ്ട്യ വിത്തുകളായി
അഹങ്കാരത്തോടെ
കൊണ്ട് നടക്കുന്നതും
നോക്കൂ നമ്മുടെ
കുഞ്ഞുങ്ങള്‍ക്കൊന്നുമറിയില്ലാ
ഒന്നും, നിഷ്കളങ്കരാണവര്‍,
ചതിയുടെ ദുരയുടെ
ചോരയുടെ മണം
അവരെ അറിയിക്കരുത്