ഭൂമി കറങ്ങുമ്പോള്‍
നോക്കൂ ,നമ്മുടെ ഈ ഭൂമി
സ്വയം കറങ്ങി
കൊണ്ടിരിക്കുകയാണു...
മഞ്ഞുപെയ്യുന്നൊരീ
സുഖദമാം രാത്രിയില്‍
നൂല്‍ബന്ധമില്ലാതെ
നമ്മള്‍ കിടക്കുന്ന
ഈ കട്ടില്‍ ഇരിക്കും
നിശ്ശബ്ദ ശൂന്യതയില്‍
അര ദിവസം മുന്‍പ്
ഏതോ സായിപ്പും മദാമ്മയും
അല്പവസ്ത്രധാരികളായി
ഭൂമിയുടെ അങ്ങേത്തലയ്ക്കല്‍
സൂര്യ താപമേല്‍ക്കാന്‍
കടപ്പുറത്ത് കിടന്നിട്ടുണ്ടാവാം..
രമിച്ചിട്ടുണ്ടാവാം
കേള്‍ക്കൂ,നമ്മെയിങ്ങനെ
സായിപ്പിലേക്കടുപ്പിച്ചത്
ആഗോളവത്കരണം മാത്രമല്ല,
ഈ ഗോളത്തിന്റെ തിരിച്ചിലും
കൂടെയാണെന്നറിയുക...
നേരം പുലരാനും
നാം നമ്മുടെ പവിത്ര
പുരാതന പുണ്യമാം
ഭാരത ദേശത്തെത്തിന്‍
മുഖം മൂടി അണിയാനും
ഇനിയും സമയമേറെ.
നോക്കൂ ,നമ്മുടെ ഈ ഭൂമി
സ്വയം കറങ്ങി
കൊണ്ടിരിക്കുകയാണു...
മഞ്ഞുപെയ്യുന്നൊരീ
സുഖദമാം രാത്രിയില്‍
നൂല്‍ബന്ധമില്ലാതെ
നമ്മള്‍ കിടക്കുന്ന
ഈ കട്ടില്‍ ഇരിക്കും
നിശ്ശബ്ദ ശൂന്യതയില്‍
അര ദിവസം മുന്‍പ്
ഏതോ സായിപ്പും മദാമ്മയും
അല്പവസ്ത്രധാരികളായി
ഭൂമിയുടെ അങ്ങേത്തലയ്ക്കല്‍
സൂര്യ താപമേല്‍ക്കാന്‍
കടപ്പുറത്ത് കിടന്നിട്ടുണ്ടാവാം..
രമിച്ചിട്ടുണ്ടാവാം
കേള്‍ക്കൂ,നമ്മെയിങ്ങനെ
സായിപ്പിലേക്കടുപ്പിച്ചത്
ആഗോളവത്കരണം മാത്രമല്ല,
ഈ ഗോളത്തിന്റെ തിരിച്ചിലും
കൂടെയാണെന്നറിയുക...
നേരം പുലരാനും
നാം നമ്മുടെ പവിത്ര
പുരാതന പുണ്യമാം
ഭാരത ദേശത്തെത്തിന്‍
മുഖം മൂടി അണിയാനും
ഇനിയും സമയമേറെ.
No comments:
Post a Comment