താറാവു ചരിതം
ഞാനിടും പൊന്മുട്ടയാലല്ലൊയീ
തട്ടാൻ സമ്പന്നനായിടുന്നു നിത്യം
എന്നൊർത്തൊരാത്താറാവമ്മയോ
കരുതീയുള്ളിൽ കുശുമ്പുമായ്
സുഖിച്ചീടേണ്ടെൻ മുട്ടയാലിനിയാ
പഹയനെന്നോർത്തൂ മനസ്സിലും
പിന്നീടാത്താറാവിട്ടില്ല കാഷ്ടമല്ലാതെ
മുട്ടയൊന്നുമേ കഷ്ടം,നഷ്ടമാ
തട്ടാനിരിക്കട്ടെയെന്നൂറിച്ചിരിച്ചൂ
ദുഷ്ടയാം താറാവമ്മ ദിനം ദിനം
വയറുവീർത്തു തളർന്നതിനൊടുവിലായ്
കരുതീ താറാവമ്മ മുട്ടയിട്ടിടാം
നാളെ മുതലല്ലെങ്കിലാകേയലമ്പായിടാം
ഞെട്ടലോടറിഞ്ഞ്ജൂ താറാവമ്മ
മുട്ടയൊന്നുമേയില്ലായുള്ളിൽ
വെറുതേ വീർത്തിരിക്കുന്നാ വയറു
മാത്രമായാകെ പരിഭ്രമിച്ചോടി
തപസ്സിനായ് പക്ഷി രാജനാം
ഗരുഡനെ ധ്യാനിച്ചിടാൻ
ചിറകടിച്ചൊടുവിലെത്തീ
ഗരുഡൻ മുന്നിൽ ചൊല്ലീ
കഥകൾ കദനങ്ങളായ് പക്ഷിയും
മണ്ടീ നീ കേൾക്കാ പ്രകൃതി തൻ വരമാണു
നീയസൂയയാൽ വേണ്ടെന്നു വെച്ചതും
മേലിൽ നിനക്കാവില്ലാാ സുകൃതം
മച്ചിയായിരുന്നോളുക മരിക്കും വരെ
തന്നാലാർക്കെങ്കിലും ഗുണം വരുവിലതു
തന്നെയാണുത്തമ ധർമ്മമെന്നു മറന്നു
നീയെന്നോതിയപ്രത്യക്ഷനായ് രാജനും
ചെറുതേങ്ങലോടാ പക്ഷിയും വൃഥാ.
തട്ടാനിപ്പോളും വാഴുന്നു തൻ വീട്ടിലായ്
പൊൻ മുട്ടയില്ലെങ്കിലും സുഖ സുഭിക്ഷമായ്
ഞാനിടും പൊന്മുട്ടയാലല്ലൊയീ
തട്ടാൻ സമ്പന്നനായിടുന്നു നിത്യം
എന്നൊർത്തൊരാത്താറാവമ്മയോ
കരുതീയുള്ളിൽ കുശുമ്പുമായ്
സുഖിച്ചീടേണ്ടെൻ മുട്ടയാലിനിയാ
പഹയനെന്നോർത്തൂ മനസ്സിലും
പിന്നീടാത്താറാവിട്ടില്ല കാഷ്ടമല്ലാതെ
മുട്ടയൊന്നുമേ കഷ്ടം,നഷ്ടമാ
തട്ടാനിരിക്കട്ടെയെന്നൂറിച്ചിരിച്ചൂ
ദുഷ്ടയാം താറാവമ്മ ദിനം ദിനം
വയറുവീർത്തു തളർന്നതിനൊടുവിലായ്
കരുതീ താറാവമ്മ മുട്ടയിട്ടിടാം
നാളെ മുതലല്ലെങ്കിലാകേയലമ്പായിടാം
ഞെട്ടലോടറിഞ്ഞ്ജൂ താറാവമ്മ
മുട്ടയൊന്നുമേയില്ലായുള്ളിൽ
വെറുതേ വീർത്തിരിക്കുന്നാ വയറു
മാത്രമായാകെ പരിഭ്രമിച്ചോടി
തപസ്സിനായ് പക്ഷി രാജനാം
ഗരുഡനെ ധ്യാനിച്ചിടാൻ
ചിറകടിച്ചൊടുവിലെത്തീ
ഗരുഡൻ മുന്നിൽ ചൊല്ലീ
കഥകൾ കദനങ്ങളായ് പക്ഷിയും
മണ്ടീ നീ കേൾക്കാ പ്രകൃതി തൻ വരമാണു
നീയസൂയയാൽ വേണ്ടെന്നു വെച്ചതും
മേലിൽ നിനക്കാവില്ലാാ സുകൃതം
മച്ചിയായിരുന്നോളുക മരിക്കും വരെ
തന്നാലാർക്കെങ്കിലും ഗുണം വരുവിലതു
തന്നെയാണുത്തമ ധർമ്മമെന്നു മറന്നു
നീയെന്നോതിയപ്രത്യക്ഷനായ് രാജനും
ചെറുതേങ്ങലോടാ പക്ഷിയും വൃഥാ.
തട്ടാനിപ്പോളും വാഴുന്നു തൻ വീട്ടിലായ്
പൊൻ മുട്ടയില്ലെങ്കിലും സുഖ സുഭിക്ഷമായ്
No comments:
Post a Comment