Followers

Wednesday, November 19, 2014

പരീക്ഷ

പരീക്ഷ

തോല്‍ക്കാതെ   പഠിച്ചെങ്കിലും
ഒന്നാമനായിരുന്നില്ല
ഞാന്‍ ഒരിക്കലും 
ഒരു മത്സരപ്പരീക്ഷയിലും 

തോല്‍ക്കാതിരിക്കാനുള്ള
ജീവിത അതിജീവന
മഹാ  ദയനീയതകള്‍ക്കിടയില്‍
കയ്യെത്തി പിടിക്കാനാവാത്ത
ഒന്നാം  സ്ഥാനമൊരിക്കലും
എന്നെ  അലട്ടിയിരുന്നും  ഇല്ല

  
ഒന്നാമന്മാര്‍  എന്നെ  നോക്കി
പരിഹസിച്ച്  പലതവണ
അര്‍ത്ഥം വെച്ച് ചിരിച്ചിട്ടും
എന്റെ നിര്‍വികാരതയില്‍  ചൂളി
നിരാശരായതും ഒരു പക്ഷേ
അതുകൊണ്ട്  തന്നെയാവാം
 
അക്കമിട്ട് നിരത്തിയ
  എത്രയെത്ര  ചോദ്യങ്ങള്‍
അവയുടെ മഹാ പ്രളയത്തില്‍
എഴുതാന്‍ മറന്ന് പോയ
എത്രയോ  ഉത്തരങ്ങള്‍
ആവര്‍ത്തന  വിരസമായ
ചോദ്യങ്ങള്‍ മടുത്ത്
ഉത്തരമെഴുതാതെ വെറുതെ
വിട്ടു കളഞ്ഞ ചിലതും 

ഒരു  തിരിച്ച്  പോക്കുപോലും
അസാധ്യമായ പകുതിയിലേറെ
  പിന്നിട്ടൊരീ  യാത്രയില്‍
ഇടയ്ക്കെല്ലാം വെറുതെയൊന്ന്
തിരിഞ്ഞ്  നോക്കാറുണ്ടിപ്പോളും.

3 comments:

  1. പരീക്ഷ അങ്ങിനെയാണ് ചിലരെ ഒന്നാമാനാക്കും ചിലരെ ഒന്നുമില്ലാത്തവനും

    ReplyDelete
  2. ഇടയ്ക്കെല്ലാം ഒരു തിരിഞ്ഞുനോട്ടം എല്ലാവര്‍ക്കും അനിവാര്യം തന്നെ..

    ReplyDelete
  3. സന്തൊഷം സ്നേഹിതരെ....

    ReplyDelete