Followers

Sunday, November 16, 2014

സല്ലാപം

നിറയെ  മാമ്പഴ
ചിരിയുമായെന്റെ  തൊടിയിൽ
നിൽക്കുന്ന  മാവു പോൽ
മധുരമേകിക്കടന്നു പോയീടുന്ന
മൃദുല  ചിന്തതൻ വർഷമേ
ചെറിയ കല്ലെടുത്തെറിയവേ
നിന്നെ  ഞാൻ വെറുതെ
മോഹച്ചിരുന്നുവോ
കനിവു കാട്ടി നീ പുതിയ വർഷവും
നിറയെ കായുമായ് പൂക്കവേ
കൊതിവിടാതെയീ  ചെറിയ  പയ്യനും
അരികെ വന്നു കളിച്ചിടാം

4 comments:

  1. മധുരമുണ്ട്

    ReplyDelete
  2. മധുരിക്കുന്ന കവിത നഷ്ടം നിറയ്ക്കുന്നു ....

    ReplyDelete
    Replies
    1. കുഞ്ഞൂസേ...സന്തോഷം.....

      Delete
  3. സന്തോഷം അജിത്....

    ReplyDelete