Followers

Tuesday, November 4, 2014

ഗണിതം....!!



ഇത്രയൊക്കെ വക്രതയുണ്ടായിട്ടും
ഒരു വൃത്തം പോലും
വൃത്തിയായി ഇനിയും
വരയ്ക്കാനാവാത്തതെന്താവും ?

നേരെ വാ നേരെ പോ  എന്നു
പറഞു കൊണ്ടിരുന്നിട്ടും
എന്തേ ഒരു നേര്‍ വരപോലും
തികച്ച് വരയ്ക്കുവാനാവാത്തത് ?

എല്ലാ വശങ്ങളുമറിഞിട്ടും
നാലുവരകള്‍ കൊണ്ട്
സമാന്തരങ്ങള്‍ക്ക് പകരം
സമചതുരമാവാത്തതും ?

അകക്കാഴ്ചകളുടെയൊ
പുറം കാഴ്ചകളുടെയോ
ഏത് ജാമിതീയ രൂപങ്ങളില്‍
ഞാനെന്റെ മനസ്സ് വരച്ചു കാട്ടും?

2 comments:

  1. നല്ല വരികൾ

    ശുഭാശംസകൾ....




    ReplyDelete
  2. നല്ല വരികള്‍.
    ഫോലോവ്വര്‍ വിട്ജെട്ടിനു എന്ത് പറ്റി? ശരിയാക്കുവാന്‍ വഴിയുണ്ട്.
    shahidsha8@gmail.com

    ReplyDelete