സമര്‍പ്പണം
തണുത്ത പച്ചക്കറികളുടെ
ഇനിയും കേടായിട്ടില്ലെന്ന
മരവിപ്പ് വെട്ടി നുറുക്കി
എന്ത് വേണേലും
ചെയ്യൂ എന്ന്
ഒരല്പം മരവിച്ചിരുന്ന്
അടുക്കളയില്‍
പല രൂപത്തില്‍
തിളച്ചു മറിഞ്ഞ്
മെല്ലെ വെന്തുരുകി
കണ്ണിര് വറ്റിയൊരല്പം
വെറുതെ വിശ്രമിച്ച്
ഇടയ്ക്കിടെ ബ്രേക്കിംഗ് ന്യൂസ്
തരുന്ന വിധിയുടെ
ചാനല്‍ തിരഞ്ഞ്
മുറിയുടെ മുക്കിലും മൂലയിലും
അരിച്ച് പെറുക്കി
ഓരോ ചിന്തയും
തൂത്ത് വാരി
കഴുകിയെടുത്ത്
കുളിമുറിയില്‍ കൂട്ടിയിട്ട
അഴുകിയ തുണിയോടൊപ്പം
നുരഞ്ഞ് പൊങ്ങി
വെയിലിലൊന്നാറി
കാത്ത് കാത്തിരുന്ന്
മണിയൊച്ച കേട്ടാല്‍
ഓടിച്ചെന്ന് വാതില്‍ തുറക്കണം
എന്നെ എടുത്തിട്ടലക്കി
ഞെക്കി പിഴിയാന്‍
തണുത്ത പച്ചക്കറികളുടെ
ഇനിയും കേടായിട്ടില്ലെന്ന
മരവിപ്പ് വെട്ടി നുറുക്കി
എന്ത് വേണേലും
ചെയ്യൂ എന്ന്
ഒരല്പം മരവിച്ചിരുന്ന്
അടുക്കളയില്‍
പല രൂപത്തില്‍
തിളച്ചു മറിഞ്ഞ്
മെല്ലെ വെന്തുരുകി
കണ്ണിര് വറ്റിയൊരല്പം
വെറുതെ വിശ്രമിച്ച്
ഇടയ്ക്കിടെ ബ്രേക്കിംഗ് ന്യൂസ്
തരുന്ന വിധിയുടെ
ചാനല്‍ തിരഞ്ഞ്
മുറിയുടെ മുക്കിലും മൂലയിലും
അരിച്ച് പെറുക്കി
ഓരോ ചിന്തയും
തൂത്ത് വാരി
കഴുകിയെടുത്ത്
കുളിമുറിയില്‍ കൂട്ടിയിട്ട
അഴുകിയ തുണിയോടൊപ്പം
നുരഞ്ഞ് പൊങ്ങി
വെയിലിലൊന്നാറി
കാത്ത് കാത്തിരുന്ന്
മണിയൊച്ച കേട്ടാല്‍
ഓടിച്ചെന്ന് വാതില്‍ തുറക്കണം
എന്നെ എടുത്തിട്ടലക്കി
ഞെക്കി പിഴിയാന്‍
ഭാര്യക്കാണോ സമര്‍പ്പണം ? അതോ?
ReplyDeleteഭാര്യക്കും സമാന ജീവിതം നയിക്കുന്ന മറ്റു സ്ത്രീകള്‍ക്കും...ഹഹഹ..നന്ദി.
ReplyDeleteകൊള്ളാം , നന്നായിട്ടുണ്ട്
ReplyDeleteമൊത്തം ഒരു അലക്കലായി
ReplyDeleteനന്ദി പ്രിയ സ്നേഹിതരേ..................
ReplyDelete