Followers

Wednesday, December 12, 2012

സമര്‍പ്പണം

 സമര്‍പ്പണം

തണുത്ത പച്ചക്കറികളുടെ
ഇനിയും കേടായിട്ടില്ലെന്ന
മരവിപ്പ് വെട്ടി നുറുക്കി

എന്ത് വേണേലും
ചെയ്യൂ എന്ന്
 ഒരല്പം മരവിച്ചിരുന്ന്


 അടുക്കളയില്‍ 
പല  രൂപത്തില്‍ 
തിളച്ചു  മറിഞ്ഞ്

മെല്ലെ വെന്തുരുകി
കണ്ണിര്‍ വറ്റിയൊരല്പം
വെറുതെ വിശ്രമിച്ച്

 ഇടയ്ക്കിടെ ബ്രേക്കിംഗ്  ന്യൂസ്
  തരുന്ന  വിധിയുടെ
ചാനല്‍  തിരഞ്ഞ്


മുറിയുടെ മുക്കിലും മൂലയിലും
അരിച്ച് പെറുക്കി
ഓരോ  ചിന്തയും
തൂത്ത്  വാരി
കഴുകിയെടുത്ത്

 കുളിമുറിയില്‍  കൂട്ടിയിട്ട
അഴുകിയ  തുണിയോടൊപ്പം
നുരഞ്ഞ്  പൊങ്ങി
വെയിലിലൊന്നാറി
കാത്ത്  കാത്തിരുന്ന്

  മണിയൊച്ച  കേട്ടാല്‍
ഓടിച്ചെന്ന് വാതില്‍ തുറക്കണം
  എന്നെ  എടുത്തിട്ടലക്കി
  ഞെക്കി പിഴിയാന്‍

5 comments:

  1. ഭാര്യക്കാണോ സമര്‍പ്പണം ? അതോ?

    ReplyDelete
  2. ഭാര്യക്കും സമാന ജീവിതം നയിക്കുന്ന മറ്റു സ്ത്രീകള്‍ക്കും...ഹഹഹ..നന്ദി.

    ReplyDelete
  3. കൊള്ളാം , നന്നായിട്ടുണ്ട്

    ReplyDelete
  4. നന്ദി പ്രിയ സ്നേഹിതരേ..................

    ReplyDelete