Followers

Monday, November 5, 2012

വരിനെല്ലുകൾ.

വരിനെല്ലുകൾ.
പൊന്നാര്യനും, കുറുവയും,
പൊന്നിയും,മസൂരിയും
വരുന്നതിന്നു മുൻപ്,
നിറത്തിനും മണത്തിനും
കോലത്തിനും വെവ്വേറെ
ജാതിപേരിട്ട് , വിലയിട്ട്
ബസുമതിപെണ്ണടക്കം
ചിരിതൂകുന്നതിനും മുൻപ്,
അറിയാമോ?
ഇവിടം ഞങ്ങളായിരുന്നു.
ആരാലും തിരസ്കരിക്കപെട്ടതല്ല
അഹങ്കരിക്കരുത്,
ചെറുമചെക്കന്മാരെങ്കിലും
ഇന്നും ഞങ്ങളെ ഓർക്കുന്നതും
അത്തം മുതൽ പൂവട്ടിയിൽ
കൂട്ടുന്നതും വെറും ജനിതക
വൈകല്യമായി കരുതരുത്.
ഇനിയും ഒന്നും പഠിക്കാത്ത
കുരങ്ങന്മാരെ !
നിങ്ങളെ, വാലുള്ളവർ
ഇപ്പോളും മരത്തിലിരുന്നു
പരിഹസിക്കുന്നത്
വെറുതെയാണെന്ന് കരുതണ്ടാ.
എന്തെന്നാൽ,
അനിവാര്യമായ തിരസ്കാര
പാതയിൽ നിങ്ങൾക്കായുള്ള
വിധിയുടെ തരിശു നിലങ്ങളും
കാത്ത് കാത്തിരിപ്പുണ്ട് .

4 comments:

  1. മാറ്റങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയ വിത്യസ്തമായ,മനോഹരമായ വരികള്‍ .
    അഭിനന്ദനങ്ങള്‍

    ReplyDelete

  2. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെന്ന് പറഞ്ഞത് പൊള്ളയാണോ ?

    ReplyDelete
  3. സന്തൊഷം സ്നേഹിതാ....

    ReplyDelete