Followers

Monday, February 24, 2014

ഇപ്പോൾ ഞാൻ എന്ത് ചെയ്യുകയാണെന്നോ ?



ഈ  തെങ്ങിൻ 
എത്ര  അണ്ണാറക്കണ്ണന്മാർ
ഓടിക്കയറിയതാണു,
കാറ്റിൽ    തെങ്ങിന്റെ  ഓലകൾ
നൃത്തം ചെയ്യുന്നത്
ഞാൻ എത്ര  ദിവസങ്ങളിൽ
നോക്കി നിന്നതാണ്

ഏതുഷ്ണത്തിലും മനസ്സിനൊരു
കുളിർമ്മയേകിയ  
ഇതിന്റെ  ഇളനീർ
എത്ര  മധുരതരമെന്നോ,

ഇതിന്റെ  ഓലകൊണ്ടായിരുന്നു
ഞങ്ങൾ  അക്കാലത്ത്
പുര മേഞ്ഞതും
 
ഈ പ്ലാവിൻ ചുവട്ടിൽ  ആയിരുന്നു
ഞാനും അവളും
കണ്ണിൽ കണ്ണിൽ നോക്കി
മണ്ണപ്പം ചുട്ട് കളിച്ചതും
 കളിവീടുണ്ടാക്കിയതും
  ചോറും കറികളും വെച്ചതും

പ്ലാവിലയിൽ  ഈർക്കിൽ കൊണ്ട്
കുത്തി   ആയിരുന്നു
  ചൂടു കഞ്ഞി 
ഊതി  ഊതി കുടിച്ചിരുന്നതും

ഈ പ്ലാവിലും തെങ്ങിലുമായിരുന്നു
ഊഞ്ഞാൽ ഉണ്ടാക്കിയതും
  ബാല്യം മുഴുവൻ 
ആടി തിമർത്തതും

ഇപ്പോൾ ഞാൻ
എന്ത് ചെയ്യുകയാണെന്നോ ?
ഇപ്പോൾ  ഞാനതെല്ലാം
മുറിച്ച് കൊണ്ടിരിക്കുകയല്ലെ,
വൈകുന്നേരം ലോറിയിൽ
കയറ്റി  അയക്കണം,
കള്ളു കുടിക്കാൻ കാശ് വേണ്ടേ !

6 comments:

  1. അതെ, പഴയതെല്ലാം വിറ്റുകൊണ്ടിരിക്കുന്നു നമ്മള്‍.
    ഓര്‍മ്മകള്‍ വില്‍ക്കാന്‍ കഴിയില്ലല്ലോ.
    അതുകൊണ്ട് അത് മാത്രം ബാക്കിയാവുന്നു.

    ReplyDelete
    Replies
    1. അതെ..സന്തോഷം പ്രേം ലാൽ

      Delete
  2. നന്നായിരിക്കുന്നു. കാലികപ്രസക്തം.

    ReplyDelete
    Replies
    1. സന്തോഷം ഈ വായനയ്ക്ക്...

      Delete
  3. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് അവര്‍ പറഞ്ഞു
    നമ്മള്‍ കേട്ടില്ല

    ReplyDelete
  4. സന്തോഷം ഈ വായനയ്ക്ക്...

    ReplyDelete