സംതൃപ്തന്‍
എനിയ്ക്കിപ്പോള്‍
പൊരിവെയിലും പേമാരിയും
പേടിയില്ലാതായി
നല്ലൊരു വീടായി,
ഇളം കാറ്റകത്തെക്കും
പുറത്തേക്കും ഒഴുകാന്‍
നല്ല ജനലുകളായി,
കരിവീട്ടിയില്‍ മെനഞ്ഞ
കൂറ്റന്‍ വാതിലുകളില്‍
ചിത്ര പണികളായി ,
പുകയടിച്ചും കണ്ണെരിഞ്ഞും
ആരും കരയേണ്ട,
ചുമന്ന ഗ്യാസ് കുറ്റിയായി,
സീലിഗായും അല്ലാതെയും
തിരിയാന്‍ പങ്കകളായി,
അലസ നിമിഷങ്ങളെ
ഉന്മത്തമാക്കാന്‍ ടിവിയായി ,
ഐസുകട്ടകളും പച്ചക്കറികളും
നിറച്ച ഫ്രിഡ്ജ്ന്റെ
എന്തും തണുക്കുന്ന
ചെറു മുരളലായി
വിയര്‍ക്കാതുറങ്ങാനും
കുളിരാനും എ സിയായി,
ഇതിനെയെല്ലാം തീറ്റിപോറ്റാന്‍
കരണ്ടായി, കമ്പ്യൂട്ടറായി,
ഇനിയും നല്ലൊരു
പരിസ്ഥിതി പ്രേമിയാവണം...
എനിയ്ക്കിപ്പോള്‍
പൊരിവെയിലും പേമാരിയും
പേടിയില്ലാതായി
നല്ലൊരു വീടായി,
ഇളം കാറ്റകത്തെക്കും
പുറത്തേക്കും ഒഴുകാന്‍
നല്ല ജനലുകളായി,
കരിവീട്ടിയില്‍ മെനഞ്ഞ
കൂറ്റന്‍ വാതിലുകളില്‍
ചിത്ര പണികളായി ,
പുകയടിച്ചും കണ്ണെരിഞ്ഞും
ആരും കരയേണ്ട,
ചുമന്ന ഗ്യാസ് കുറ്റിയായി,
സീലിഗായും അല്ലാതെയും
തിരിയാന്‍ പങ്കകളായി,
അലസ നിമിഷങ്ങളെ
ഉന്മത്തമാക്കാന്‍ ടിവിയായി ,
ഐസുകട്ടകളും പച്ചക്കറികളും
നിറച്ച ഫ്രിഡ്ജ്ന്റെ
എന്തും തണുക്കുന്ന
ചെറു മുരളലായി
വിയര്‍ക്കാതുറങ്ങാനും
കുളിരാനും എ സിയായി,
ഇതിനെയെല്ലാം തീറ്റിപോറ്റാന്‍
കരണ്ടായി, കമ്പ്യൂട്ടറായി,
ഇനിയും നല്ലൊരു
പരിസ്ഥിതി പ്രേമിയാവണം...
ReplyDeleteഅഭിനവ പരിസ്ഥിതി വാദികള്‍ക്കൊരു കൊട്ട് .. ഇഷ്ട്ടായി ..
സന്തൊഷം സ്നേഹിതാ....
ReplyDelete