ഇല്ലിക്കാടുകൾക്ക് പറയാനുള്ളത്.
കലിയുഗാന്ത്യത്തിൽ
വീണ്ടും പ്രളയമെത്തി,
പണ്ടെന്നോ വെട്ടും
കുത്തും കൊണ്ട് ചത്ത
മത്തായി ഇളിമ്പ്യൻ ചിരിയുമായി
കബനീ നദിയിൽ നിന്നും
ആലിലയിൽ ഉയിർത്തെഴുനേറ്റു ,
മെല്ലെ പഴയ പുൽപ്പള്ളിക്കാട്ടിൽ
മലയിടിച്ച് പുതുതായി
നിർമ്മിച്ച നക്ഷത്ര ഹോട്ടലിൽ
ജനാധിപത്യത്തിന്റെ
മാർഗ്ഗം കളിയിലേക്ക്
അവിടെ,
ഈയിടെയായി മാത്രം
വാലു മുളച്ച
കുറേ കുരങ്ങന്മാർ
മത്തായിയുടെ അപദാനങ്ങൾ
ഉറക്കെ പാടുന്നുണ്ട് .
ഇനിയൊരിക്കലും
ഒരു ഉയിർത്തെഴുൽപ്പിന്നു
സാധ്യതയില്ലെന്നറിഞ്ഞിട്ടും
അധികം ദൂരെയല്ലാതെ
മറ്റൊരു പുഴയിൽ
ഇപ്പോഴും ഒരാത്മാവ്
ചുഴിയിൽ കിടന്ന്
വെറുതെ കറങ്ങുന്നുണ്ട് .
വയറു കീറി പണ്ടാരോ
വലിച്ചെറിഞ്ഞത് !
കലിയുഗാന്ത്യത്തിൽ
വീണ്ടും പ്രളയമെത്തി,
പണ്ടെന്നോ വെട്ടും
കുത്തും കൊണ്ട് ചത്ത
മത്തായി ഇളിമ്പ്യൻ ചിരിയുമായി
കബനീ നദിയിൽ നിന്നും
ആലിലയിൽ ഉയിർത്തെഴുനേറ്റു ,
മെല്ലെ പഴയ പുൽപ്പള്ളിക്കാട്ടിൽ
മലയിടിച്ച് പുതുതായി
നിർമ്മിച്ച നക്ഷത്ര ഹോട്ടലിൽ
ജനാധിപത്യത്തിന്റെ
മാർഗ്ഗം കളിയിലേക്ക്
അവിടെ,
ഈയിടെയായി മാത്രം
വാലു മുളച്ച
കുറേ കുരങ്ങന്മാർ
മത്തായിയുടെ അപദാനങ്ങൾ
ഉറക്കെ പാടുന്നുണ്ട് .
ഇനിയൊരിക്കലും
ഒരു ഉയിർത്തെഴുൽപ്പിന്നു
സാധ്യതയില്ലെന്നറിഞ്ഞിട്ടും
അധികം ദൂരെയല്ലാതെ
മറ്റൊരു പുഴയിൽ
ഇപ്പോഴും ഒരാത്മാവ്
ചുഴിയിൽ കിടന്ന്
വെറുതെ കറങ്ങുന്നുണ്ട് .
വയറു കീറി പണ്ടാരോ
വലിച്ചെറിഞ്ഞത് !
സൂപ്പര്‍
ReplyDeleteവായിച്ചു. പക്ഷേ, ഇത് ഗ്രഹിക്കാനുള്ള കഴിവൊന്നും ഇല്ല :(
ReplyDelete