മഴേ നീ എന്നാണു പെയ്യുക !
നനഞ്ഞ് കുതിർന്ന്
വയൽ വരമ്പിലൂടെ
സ്കൂളിലേക്ക് പോകാനും ,
ഇന്റർവെൽ സമയത്ത്
മതിലിൽ നിരായ് നിന്ന്
മഴവെള്ളത്തിലേക്ക് മുള്ളാനും,
പണ്ടൊരിക്കൽ നടന്ന പോലെ
ഒരുവളെ ചേർത്ത് നിർത്തി
അടക്കം പറഞ്ഞ് ചിരിച്ച്
ഒരേ കുടയിലങ്ങനെ നീങ്ങാനും
മഴയിരമ്പം കേട്ട് മൂടിപ്പുതച്ച്
കൂടെയുള്ളവളെ ഒന്നൂടെ
അരികിലേക്കടുപ്പിച്ച്
പുതപ്പിലേക്ക് വലിഞ്ഞ്
നിശ്വാസങ്ങളിലലിഞ്ഞ്
മതിയാവോളമുറങ്ങാനും
വല്ലാണ്ട് പൂതിയായിട്ടല്ല ,
ഞങ്ങൾ പണ്ടാരടങ്ങി
പോകാതിരിക്കാൻ
ഇനിയുമിനിയുമൊരുപാട്
കാലമീ പച്ചപ്പെങ്കിലും
കണ്ട് പകച്ചിരിക്കാൻ
ഇനിയുമൊരു മഴ
എന്നാണു പെയ്യുക !!
നനഞ്ഞ് കുതിർന്ന്
വയൽ വരമ്പിലൂടെ
സ്കൂളിലേക്ക് പോകാനും ,
ഇന്റർവെൽ സമയത്ത്
മതിലിൽ നിരായ് നിന്ന്
മഴവെള്ളത്തിലേക്ക് മുള്ളാനും,
പണ്ടൊരിക്കൽ നടന്ന പോലെ
ഒരുവളെ ചേർത്ത് നിർത്തി
അടക്കം പറഞ്ഞ് ചിരിച്ച്
ഒരേ കുടയിലങ്ങനെ നീങ്ങാനും
മഴയിരമ്പം കേട്ട് മൂടിപ്പുതച്ച്
കൂടെയുള്ളവളെ ഒന്നൂടെ
അരികിലേക്കടുപ്പിച്ച്
പുതപ്പിലേക്ക് വലിഞ്ഞ്
നിശ്വാസങ്ങളിലലിഞ്ഞ്
മതിയാവോളമുറങ്ങാനും
വല്ലാണ്ട് പൂതിയായിട്ടല്ല ,
ഞങ്ങൾ പണ്ടാരടങ്ങി
പോകാതിരിക്കാൻ
ഇനിയുമിനിയുമൊരുപാട്
കാലമീ പച്ചപ്പെങ്കിലും
കണ്ട് പകച്ചിരിക്കാൻ
ഇനിയുമൊരു മഴ
എന്നാണു പെയ്യുക !!
No comments:
Post a Comment