എന്നത്തെയും പോലെ
അന്നും മീന്‍കാരി പെണ്ണു വന്നു.
മഞ്ഞ കണ്ണുള്ള
ചത്ത അയിലയുമായി
കച്ചറ എടുക്കാന്‍ വന്ന
ചെമ്പന്‍ മുടിക്കാരനും
വാതിലില്‍ ചാരി നിന്ന്
പതിവു നിസ്സംഗത
മനസ്സില്‍ ജീവന്റെ
തീയും പുകയുമായി
കൂരയിലേക്ക് നീങ്ങുന്ന
ആദിവാസി പേക്കോലങ്ങള്‍ക്കും
തലയിലെ വിറകു കെട്ടിനും
പതിവു വേഗം മാത്രം
ആര്‍പ്പുവിളികളുടെയും
ആരവങ്ങളുടെയും
ഗ്ലാസ്സുകള്‍ ഉരയുന്ന
സൌഹൃദം നുരയുന്ന
കുപ്പികള്‍ ഉടയുന്ന
പുതുവര്‍ഷ രാത്രി
അധിനിവേശ വിരോധത്തിനും
അതിജീവനത്തില്‍ പൊലിയുന്ന
ഗാസയിലെ കുരുന്ന് ജീവനും
ഒരോ പെഗ്ഗ് വീതം
സാമ്രാജ്യത്വ വിരോധത്തിനും
ആഗോള മുതലാളിത്വത്തിനും
ഇനിയും വരാത്ത
സമത്വ സുന്ദര
ലോകത്തിനും ഓരോ പെഗ്ഗ്
അടിസ്ഥാന വര്‍ഗ്ഗത്തെയും
സമാന മനസ്കരെയും
മനസ്സില്‍ ധ്യാനിച്ച്
കണ്ണിരില്‍ വാറ്റിയെടുത്ത
ഒരു ഗ്ലാസ് നാടന്‍
ഒടുവിലെപ്പോളോ ഉറങ്ങി
നല്ലൊരു നാളേയ്ക്കായി
പുത്തന്‍ പുലരിയിലേക്കെന്റെ
ഉണര്‍വ്വും പ്രതീക്ഷയും
എന്നത്തെയും പോലെ നടന്ന്
എന്നത്തെയും പോലെ ജീവിച്ച്
എന്നത്തെയും പോലെ തിന്ന്
എന്നത്തെയും പോലെ തൂറി,
അന്നും വരുന്ന
മീന്‍ കാരിയും
ചെമ്പന്‍ മുടിക്കാരനും
ആദിവാസിയും .
ഒരുപാട് ഇഷ്ടമായി ഈ ചിന്ത....തുടരുക.... അല്ലെങ്കിലും ഈ പുതുവര്‍ഷം എന്ന് പറയുന്നതില്‍ ഇത്രയൊക്കെ തന്നെയാണ് പുതുമ. പഴമകളെ പുതുമയായി മാറ്റാനും ശുഭ പ്രതീക്ഷക്ക് കാരണം കണ്ടെത്താനും നമ്മള്‍ ശ്രമിക്കണമല്ലോ ..അതിന്റെ ഒരു ഭാഗമായി മാത്രമേ ഇതിനെയൊക്കെ കാണേണ്ടതുള്ളൂ...
ReplyDeleteപുതുവർഷം വരവായി
ReplyDeleteഎന്നത്തെയും പോലെ.... എല്ലാം