Followers
Tuesday, September 10, 2013
Tuesday, September 3, 2013
സന്തോഷം സർ
സന്തോഷം സർ
നാട്ടിലിപ്പോൾ തേനും പാലും ഒഴുക്കുന്നവർ ഒരുപാടുണ്ടത്രേ .പാലും പഴവും പോരെങ്കിൽ ചോറും കറിയും ഞാൻ നൽകാം എന്നാരെല്ലാമോ പാടുന്നതേറ്റ് പാടി മോഹിച്ച് ബാല്ല്യത്തിൽ നിന്നും കൊതിയോടെ വളർന്ന് ചോറിനും കറിയ്ക്കുമായ് ഈ നഗരത്തിരക്കിലേക്ക് കുടിയേറപ്പെട്ട അനേകരിൽ ഒരുരുവനാണു ഞാനും, നഗരാരവങ്ങളിൽ പെട്ടു പോയ കാതുകൾ കൂർപ്പിച്ചും ,കണ്ണു മഞ്ഞളിക്കുന്ന പ്രൌഡ ജാഡപ്രഭകൾ ഒരു പാട് കണ്ടിട്ടും, നേർത്തൊരു ശംഖ നാദത്തിനായോ കാറ്റിലുലയാതെ കത്തി നിൽക്കുന്നൊരു ചെറു തിരിയ്ക്കായോ അറിയാതിപ്പോളും മനസ്സിനെ അകലങ്ങളിലേക്ക് വെറുതെ പായിക്കാറുണ്ടിപ്പോളും . എന്നിട്ടും ബർമുഡയുമുടുത്ത് നഗരത്തിലലയാൻ വിധിക്കപ്പെട്ടൊരു ഗ്രാമീണനാണു ഞാൻ . ശ്രേഷ്ഠ ഭാഷയുടെ തലയിൽ കയറിയിരുന്നു നിങ്ങൾക്ക് ഞങ്ങളുടെ മക്കളുടെ ഉച്ഛാരണ ശുദ്ധിയെ പരിഹസിക്കാം വേഷ വിധാനങ്ങളെ വിമർശിക്കാം.പരിഭവമില്ല ആരൊടും .എങ്കിലും മലയാളം അറിയുന്നവർക്കേ സർക്കാർ ജോലി നൽകൂ എന്ന തീരുമാനം ആരെല്ലാമോ പറഞ്ഞു കേട്ടു...സന്തോഷം സർക്കാർ സർ. ആദ്യം ജോലി നൽകാതെ ഞങ്ങലെ നാട്ടിൽ നിന്നും ആറ്റിയോടിച്ചു, ഇപ്പോൾ ഞങ്ങളുടെ വരും തലമുറയ്ക്കും അവിടെ ജീവിച്ച് പോകാൻ ( അങ്ങനെ മിക്ക പ്രവസി മക്കളും ആഗ്രഹിക്കുന്നില്ലാ ) ആഗ്രഹം തോന്നിയാൽ അതും തടയണം.... നന്നായി സർ..കലക്കൻ തീരുമാനം.
നാട്ടിലിപ്പോൾ തേനും പാലും ഒഴുക്കുന്നവർ ഒരുപാടുണ്ടത്രേ .പാലും പഴവും പോരെങ്കിൽ ചോറും കറിയും ഞാൻ നൽകാം എന്നാരെല്ലാമോ പാടുന്നതേറ്റ് പാടി മോഹിച്ച് ബാല്ല്യത്തിൽ നിന്നും കൊതിയോടെ വളർന്ന് ചോറിനും കറിയ്ക്കുമായ് ഈ നഗരത്തിരക്കിലേക്ക് കുടിയേറപ്പെട്ട അനേകരിൽ ഒരുരുവനാണു ഞാനും, നഗരാരവങ്ങളിൽ പെട്ടു പോയ കാതുകൾ കൂർപ്പിച്ചും ,കണ്ണു മഞ്ഞളിക്കുന്ന പ്രൌഡ ജാഡപ്രഭകൾ ഒരു പാട് കണ്ടിട്ടും, നേർത്തൊരു ശംഖ നാദത്തിനായോ കാറ്റിലുലയാതെ കത്തി നിൽക്കുന്നൊരു ചെറു തിരിയ്ക്കായോ അറിയാതിപ്പോളും മനസ്സിനെ അകലങ്ങളിലേക്ക് വെറുതെ പായിക്കാറുണ്ടിപ്പോളും . എന്നിട്ടും ബർമുഡയുമുടുത്ത് നഗരത്തിലലയാൻ വിധിക്കപ്പെട്ടൊരു ഗ്രാമീണനാണു ഞാൻ . ശ്രേഷ്ഠ ഭാഷയുടെ തലയിൽ കയറിയിരുന്നു നിങ്ങൾക്ക് ഞങ്ങളുടെ മക്കളുടെ ഉച്ഛാരണ ശുദ്ധിയെ പരിഹസിക്കാം വേഷ വിധാനങ്ങളെ വിമർശിക്കാം.പരിഭവമില്ല ആരൊടും .എങ്കിലും മലയാളം അറിയുന്നവർക്കേ സർക്കാർ ജോലി നൽകൂ എന്ന തീരുമാനം ആരെല്ലാമോ പറഞ്ഞു കേട്ടു...സന്തോഷം സർക്കാർ സർ. ആദ്യം ജോലി നൽകാതെ ഞങ്ങലെ നാട്ടിൽ നിന്നും ആറ്റിയോടിച്ചു, ഇപ്പോൾ ഞങ്ങളുടെ വരും തലമുറയ്ക്കും അവിടെ ജീവിച്ച് പോകാൻ ( അങ്ങനെ മിക്ക പ്രവസി മക്കളും ആഗ്രഹിക്കുന്നില്ലാ ) ആഗ്രഹം തോന്നിയാൽ അതും തടയണം.... നന്നായി സർ..കലക്കൻ തീരുമാനം.
Saturday, July 20, 2013
ചിറകടികള്‍...
ചാരങ്ങളില്‍ നിന്നും
ചിറകടിച്ച് വീശി
ഉയിര്‍ത്തെഴുനേല്‍ക്കുന്ന
ഒരു പക്ഷിയുണ്ടത്രേ
അതിമോഹങ്ങളുടെ
ആവര്‍ത്തനങ്ങളില്‍
ആരൊ കെട്ടിപടുത്ത
പെരും നുണയാണത്
ചുണ്ട് വക്രിച്ച് നിറമില്ലാ
കാഴ്ചകളിലേക്ക് നോക്കി
എനിയ്ക്കത് കേള്‍ക്കുമ്പോള്‍
ചിരിയാണു വരുന്നത്
ഇല്ലാ, നമ്മളെ രക്ഷിക്കാന്‍
ആരും വന്നിരുന്നില്ല
നമ്മളില്‍ നിന്ന് പോലും
ആരുമിനി വരാനില്ല.
ഉയിരിന്‍ പോരാട്ടമാണിത്
ഉയിര്‍ത്തെഴുനേല്‍പ്പ്
കഥകള്‍ക്ക് ഇനിയും
അന്ത്യകൂദാശ ചൊല്ലാം
Monday, July 15, 2013
വാഴേ..!!
വാഴേ..!!
വല്ലപ്പോളും എനിയ്ക്കും
ചമ്രം പടിഞ്ഞിരുന്നു
ചുടുചോര്‍ വിളമ്പി
കഴിക്കാന്‍ ഒരു നാക്കില,
മെഴുക്കു പുരട്ടി മെല്ലെ
ഇളക്കി എടുത്ത്
കഞ്ഞിയ്ക്ക് കൂട്ടാന്‍
ഒരു പടല പച്ചക്കായ,
തെളിഞ ചിരിപോല്‍
മക്കള്‍ക്ക് കൊടുക്കാന്‍
ആത്മസമര്‍പ്പണത്തിന്റെ
മധുരം നിറഞ്ഞ കുറച്ച് പഴം,
കൊതിച്ചതാണിതെല്ലാം,
എങ്കിലും എന്റെ വാഴേ,
അവസാനം ഇങ്ങനെ
മൂന്നാലു വാഴക്കന്നുകളും തന്ന്,
പാളികള്‍ പൊളിച്ചെടുത്ത്
ഉള്ളിലെ വെളുത്ത കാമ്പും
എന്നെക്കൊണ്ട് കഴിപ്പിച്ചല്ലോ.
വല്ലപ്പോളും എനിയ്ക്കും
ചമ്രം പടിഞ്ഞിരുന്നു
ചുടുചോര്‍ വിളമ്പി
കഴിക്കാന്‍ ഒരു നാക്കില,
മെഴുക്കു പുരട്ടി മെല്ലെ
ഇളക്കി എടുത്ത്
കഞ്ഞിയ്ക്ക് കൂട്ടാന്‍
ഒരു പടല പച്ചക്കായ,
തെളിഞ ചിരിപോല്‍
മക്കള്‍ക്ക് കൊടുക്കാന്‍
ആത്മസമര്‍പ്പണത്തിന്റെ
മധുരം നിറഞ്ഞ കുറച്ച് പഴം,
കൊതിച്ചതാണിതെല്ലാം,
എങ്കിലും എന്റെ വാഴേ,
അവസാനം ഇങ്ങനെ
മൂന്നാലു വാഴക്കന്നുകളും തന്ന്,
പാളികള്‍ പൊളിച്ചെടുത്ത്
ഉള്ളിലെ വെളുത്ത കാമ്പും
എന്നെക്കൊണ്ട് കഴിപ്പിച്ചല്ലോ.
Tuesday, July 2, 2013
ഞാനിപ്പോളും....
ഞാനിപ്പോളും....
ഇല്ല, ഒന്നും മറന്നിട്ടില്ല
ഞാൻ പോലുമറിയാതെ
ഓരോ പദചലനത്തിലും
മിഴിയനക്കത്തിലും,
നീയെൻ മനസ്സിൽ
സ്നേഹ ചിത്രങ്ങൾ
വരയ്ക്കവേ, മോഹത്തിൻ
നഷ്ട സ്വപ്നങ്ങൾ രചിക്കവേ
ഒന്നും മറന്നിട്ടില്ല ഞാൻ .
ശരത്കാല സന്ധ്യകൾ
കുങ്കുമം ചാർത്തിയ
തുടുത്ത കവിൾത്തടം,
എനിക്കായ് മാത്രം
തിളങ്ങിയ നാൾകളും
മഞ്ഞു മലകളുടെ
താഴ്വാരങ്ങളിൽ
മുട്ടിയുരുമ്മിയിരുന്നപ്പോൾ
നീയെനിക്കേകിയ
സ്നേഹ ചുംബനങ്ങളും
ചുടു നിശ്വാസങ്ങളിൽ
ഹിമ കണം പോലെ
ഉരുകിയ പരിഭവങ്ങളും
ഇറുകെ പുണർന്ന്
കെട്ടി മറുയുമ്പോൾ
നാണിച്ച് തല
താഴ്ത്തിയ കറുകപ്പുല്ലുകളും
ഒന്നും മറന്നിട്ടില്ല,
നോക്കൂ , ഞാനിപ്പോളും
നിന്റെ ജ്യാമിതീയ
രൂപ ഭാവങ്ങളുടെ
ക്ഷേത്ര ഗണിതത്തിലും.
എന്നിട്ടും, സഖീ
ഉടലളവുകളുടെ
ത്രിമാനതയ്ക്കുമപ്പുറം
നിന്റെ സൂക്ഷ്മ സ്ഥൂല
മനസ്സിൻ പ്രപഞ്ചത്തിൽ
ഞാനില്ലാതെ പോയെന്നോ ?
അറിയാതെ പോയെന്നോ
നീയെൻ മനസ്സിനെ ?
ഇല്ല, ഒന്നും മറന്നിട്ടില്ല
ഞാൻ പോലുമറിയാതെ
ഓരോ പദചലനത്തിലും
മിഴിയനക്കത്തിലും,
നീയെൻ മനസ്സിൽ
സ്നേഹ ചിത്രങ്ങൾ
വരയ്ക്കവേ, മോഹത്തിൻ
നഷ്ട സ്വപ്നങ്ങൾ രചിക്കവേ
ഒന്നും മറന്നിട്ടില്ല ഞാൻ .
ശരത്കാല സന്ധ്യകൾ
കുങ്കുമം ചാർത്തിയ
തുടുത്ത കവിൾത്തടം,
എനിക്കായ് മാത്രം
തിളങ്ങിയ നാൾകളും
മഞ്ഞു മലകളുടെ
താഴ്വാരങ്ങളിൽ
മുട്ടിയുരുമ്മിയിരുന്നപ്പോൾ
നീയെനിക്കേകിയ
സ്നേഹ ചുംബനങ്ങളും
ചുടു നിശ്വാസങ്ങളിൽ
ഹിമ കണം പോലെ
ഉരുകിയ പരിഭവങ്ങളും
ഇറുകെ പുണർന്ന്
കെട്ടി മറുയുമ്പോൾ
നാണിച്ച് തല
താഴ്ത്തിയ കറുകപ്പുല്ലുകളും
ഒന്നും മറന്നിട്ടില്ല,
നോക്കൂ , ഞാനിപ്പോളും
നിന്റെ ജ്യാമിതീയ
രൂപ ഭാവങ്ങളുടെ
ക്ഷേത്ര ഗണിതത്തിലും.
എന്നിട്ടും, സഖീ
ഉടലളവുകളുടെ
ത്രിമാനതയ്ക്കുമപ്പുറം
നിന്റെ സൂക്ഷ്മ സ്ഥൂല
മനസ്സിൻ പ്രപഞ്ചത്തിൽ
ഞാനില്ലാതെ പോയെന്നോ ?
അറിയാതെ പോയെന്നോ
നീയെൻ മനസ്സിനെ ?
Saturday, June 29, 2013
എന്റെ പൂവേ...!
എന്റെ പൂവേ...!
കൊഴുപ്പില്ലായ്മയാൽ
മുഴുത്ത എത്രയോ
വിദഗ്ദ സാക്ഷ്യപത്രങ്ങൾ
കണ്ട് മോഹിച്ചാണു
ദിവസവും നിന്നെ
താലോലിച്ചാട്ടി
സ്നേഹപാനം നടത്തുന്നത്
ഒടുവിൽ നീയും
എന്നെ വഞ്ചിക്കുമോ
എന്റെ സൂര്യകാന്തിപ്പൂവേ
കൊഴുപ്പില്ലായ്മയാൽ
മുഴുത്ത എത്രയോ
വിദഗ്ദ സാക്ഷ്യപത്രങ്ങൾ
കണ്ട് മോഹിച്ചാണു
ദിവസവും നിന്നെ
താലോലിച്ചാട്ടി
സ്നേഹപാനം നടത്തുന്നത്
ഒടുവിൽ നീയും
എന്നെ വഞ്ചിക്കുമോ
എന്റെ സൂര്യകാന്തിപ്പൂവേ
Friday, June 14, 2013
മാങ്ങാ പഴുപ്പിക്കുമ്പോൾ
മാങ്ങാ പഴുപ്പിക്കുമ്പോൾ
അവരൊരുമിച്ചായിരുന്നു
മാങ്ങ പഴുപ്പിക്കാൻ വെച്ചത്
ബൂർഷ്വാ പരിഷ്കരണ വാദിയും
പുരോഗമന വാദിയും!!
മൂത്തു വിളഞ്ഞ മാങ്ങ
ചാക്കിൽ കെട്ടി
പുഞ്ചിരി തൂകി
ബൂർഷ്വാ പരിഷ്കരണവാദി,
കാണാൻ വലുതെങ്കിലും
ഇളയ മാങ്ങകൾ ചാക്കിലാക്കി
ആത്മ വിശ്വാസത്തോടെ
പുരോഗമനവാദിയും ,
മൂവാണ്ടൻ മാവിന്റെ
ഗുണ ഗണങ്ങളും,
മാമ്പഴ പുളിശ്ശേരിയുടെ
ഓർമ്മകളും പങ്കു വെച്ച്
ബൂർഷ്വാ പരിഷ്കരണ വാദി,
നാട്ടുമാവിന്റെ നന്മയും
മാവിലയുടെ ഔഷധ ഗുണങ്ങളും
വർണ്ണിച്ച് പുരോഗമന വാദിയും ,
ഞാനാണു പുരോഗമന വാദിയെന്ന്
ബൂർഷാ പരിഷ്കരണ വാദിയും
നീയാണു ബൂർഷാ പരിഷ്കരണ വാദിയെന്ന്
പുരോഗമനവാദിയും തർക്കിച്ച്
കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ
ആ ദിവസം വന്നണഞ്ഞു
രണ്ടാളും ചാക്കഴിച്ചു നോക്കി
അഴുകിയ മാങ്ങകൾ
അവരെ നോക്കി കരഞ്ഞു.
നീയിപ്പോൾ ഞാനാണെന്നും,
ഞാനിപ്പോൾ നീയാണെന്നും
ചർച്ചകൾ വീണ്ടും പുരോഗമിക്കവേ ,
വൈരുദ്ധ്യാത്മക ഭൌതിക വാദം
വായിച്ച് പണ്ടേ ചിരിച്ച് മണ്ണു കപ്പിയ
നാണ്വാർ അത് കണ്ട്
വീണ്ടും ചിരിച്ച് മരിച്ചു
അവരൊരുമിച്ചായിരുന്നു
മാങ്ങ പഴുപ്പിക്കാൻ വെച്ചത്
ബൂർഷ്വാ പരിഷ്കരണ വാദിയും
പുരോഗമന വാദിയും!!
മൂത്തു വിളഞ്ഞ മാങ്ങ
ചാക്കിൽ കെട്ടി
പുഞ്ചിരി തൂകി
ബൂർഷ്വാ പരിഷ്കരണവാദി,
കാണാൻ വലുതെങ്കിലും
ഇളയ മാങ്ങകൾ ചാക്കിലാക്കി
ആത്മ വിശ്വാസത്തോടെ
പുരോഗമനവാദിയും ,
മൂവാണ്ടൻ മാവിന്റെ
ഗുണ ഗണങ്ങളും,
മാമ്പഴ പുളിശ്ശേരിയുടെ
ഓർമ്മകളും പങ്കു വെച്ച്
ബൂർഷ്വാ പരിഷ്കരണ വാദി,
നാട്ടുമാവിന്റെ നന്മയും
മാവിലയുടെ ഔഷധ ഗുണങ്ങളും
വർണ്ണിച്ച് പുരോഗമന വാദിയും ,
ഞാനാണു പുരോഗമന വാദിയെന്ന്
ബൂർഷാ പരിഷ്കരണ വാദിയും
നീയാണു ബൂർഷാ പരിഷ്കരണ വാദിയെന്ന്
പുരോഗമനവാദിയും തർക്കിച്ച്
കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ
ആ ദിവസം വന്നണഞ്ഞു
രണ്ടാളും ചാക്കഴിച്ചു നോക്കി
അഴുകിയ മാങ്ങകൾ
അവരെ നോക്കി കരഞ്ഞു.
നീയിപ്പോൾ ഞാനാണെന്നും,
ഞാനിപ്പോൾ നീയാണെന്നും
ചർച്ചകൾ വീണ്ടും പുരോഗമിക്കവേ ,
വൈരുദ്ധ്യാത്മക ഭൌതിക വാദം
വായിച്ച് പണ്ടേ ചിരിച്ച് മണ്ണു കപ്പിയ
നാണ്വാർ അത് കണ്ട്
വീണ്ടും ചിരിച്ച് മരിച്ചു
Subscribe to:
Posts (Atom)