യാഗം
വരണ്ട നെല്പാടങ്ങളിൽ
കണ്ണെത്താ ദൂരം
നിരന്നിരിക്കുന്ന
കൂറ്റൻ കഴുമരങ്ങളിൽ
പിടഞ്ഞാടുന്നു
ജീവിക്കാൻ വേണ്ടി
മരിക്കുന്നവർ
ഉണങ്ങി കരിഞ്ഞ്
പോയ മരങ്ങളുടെ
അഷ്ട ഗന്ധം പുകച്ച്
പഞ്ചാഗ്നിയെ സാക്ഷിയാക്കി
മരിച്ച പുഴയുടെ
ദുരിതാത്മാക്കൾ മന്ത്രമോതി
ആകാശത്തേക്ക് പടർത്തുന്ന
അതിരാത്ര മഹാ ധൂമം
കറുത്ത പുകയിൽ
ഇരുളു മൂടിയ ആകാശത്തിൽ
ഉരുണ്ടു കൂടിയ
കാർമേഘങ്ങൾ
പൊട്ടിച്ചിതറി
താഴേക്ക് പതിക്കുന്ന
മഹാമാരിയിൽ
ഒലിച്ച് പോയ
കഴുമരങ്ങളിൽ
അപ്പോളും വിറങ്ങലിച്ച
ചിരിയുടെ തേങ്ങലുകൾ
വരണ്ട നെല്പാടങ്ങളിൽ
കണ്ണെത്താ ദൂരം
നിരന്നിരിക്കുന്ന
കൂറ്റൻ കഴുമരങ്ങളിൽ
പിടഞ്ഞാടുന്നു
ജീവിക്കാൻ വേണ്ടി
മരിക്കുന്നവർ
ഉണങ്ങി കരിഞ്ഞ്
പോയ മരങ്ങളുടെ
അഷ്ട ഗന്ധം പുകച്ച്
പഞ്ചാഗ്നിയെ സാക്ഷിയാക്കി
മരിച്ച പുഴയുടെ
ദുരിതാത്മാക്കൾ മന്ത്രമോതി
ആകാശത്തേക്ക് പടർത്തുന്ന
അതിരാത്ര മഹാ ധൂമം
കറുത്ത പുകയിൽ
ഇരുളു മൂടിയ ആകാശത്തിൽ
ഉരുണ്ടു കൂടിയ
കാർമേഘങ്ങൾ
പൊട്ടിച്ചിതറി
താഴേക്ക് പതിക്കുന്ന
മഹാമാരിയിൽ
ഒലിച്ച് പോയ
കഴുമരങ്ങളിൽ
അപ്പോളും വിറങ്ങലിച്ച
ചിരിയുടെ തേങ്ങലുകൾ